ലിബ്രെഓഫീസിന്റെ കാര്യം ഏതാണ്ട് തീരുമാനമായെന്ന് തോന്നുന്നു.. lwn.net/Articles/825602/

Free Software Song - Richard Stallman

I promise you'll like this awesome song if you haven't heard it before ;)!

Credits to: Richard Stallman, and Framadrop.

Video and Download Link: tube.privacytools.io/videos/wa (Privacytools Peertube)

I honestly liked the beat. Just not the most musical :thinking_rms:

Stay Safe!

#richardstallman
#rms
#song
#free
#foss
#hacker
#opensource
#fsf
#gnu

"www.reddit.com wants to install Widevine"

റെഡ്ഢിറ്റും DRM സപ്പോർട്ട് ചെയ്തു തുടങ്ങി.. :stallman:

ലീബ്രെഓഫീസിന്റെ വെബ്‌സൈറ്റിൽ "പേർസണൽ എഡിഷൻ" എന്ന വാക്ക് കണ്ടപ്പോൾ ചെറുതായിട്ടൊന്നു ഞെട്ടി. വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ലീബ്രെഓഫീസ് ഇനിമുതൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതാകുമോ എന്ന ചിന്തകൾ മനസ്സിൽ കേറിത്തുടങ്ങി. പക്ഷേ അവർ ഉദേശിച്ചത് അങ്ങനെയല്ലെന്നും ലീബ്രെഓഫീസ് എന്നും സ്വതന്ത്ര സോഫ്റ്റ്‌വെയർ തന്നെയായിരിക്കുമെന്ന വിശദീകരണം ആശ്വാസകരമായി.

blog.documentfoundation.org/bl

ടിക്ക്ടോക്ക് ബാൻ ചെയ്താലും apk വേറെ ഡൌൺലോഡ് ചെയ്ത് VPN വെച്ച് കേറുമെന്നാണ് അഡിക്ട്സ് പറയുന്നത്. അതും ചൈനീസ് VPN ആപ്പ് കൂടിയാണെങ്കിൽ ഭേഷായി..!!

വല്ലാതങ്ങ് frustruated ആകുമ്പോൾ കട്ട അനോണിയായിരുന്ന ചിലരൊക്കെ ഐഡന്റിറ്റിയുടെ അംശങ്ങൾ അറിയാതെ പുറത്തുവിടുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ചിലരൊക്കെ നിസ്സാര കാര്യത്തിനുപോലും സ്വയം നിയന്ത്രണം നഷ്ടപ്പെടാറുണ്ട്.

ഒരു മാക്ബുക്കിന്റെ ഹാർഡ് ഡ്രൈവ് ഫുൾ erase ചെയ്തു. ഇപ്പോൾ Mac OS Sierra മുതലേ അപ്ഡേറ്റ് ചെയ്യേണ്ട അവസ്ഥയാണ്. ഒരു 30 ഗിഗ്‌സ് പോയിക്കിട്ടാനുള്ളതായി.

പോയാൽ പോട്ടെന്ന് വെക്കും..!!

ഒരു രക്ഷയുമില്ലടെ.. ട്വിറ്ററിന്റെ കാര്യം ഏതാണ്ട് തീരുമാനമായി..!

ഇന്നലെ അന്താരാഷ്ട്ര വിമാനങ്ങൾ ജൂലൈ 15 വരെ റദ്ദാക്കിയതിനെ പറ്റി ട്വിറ്ററിൽ ചർച്ച ചെയ്തതിന് ഇന്ന് ട്വിറ്റർ എന്റെ അക്കൗണ്ട് ലോക്ക് ചെയ്തു. ഞാൻ twitter rules ലംഘിച്ചത്രേ..!

ട്വിറ്റർ അക്കൗണ്ട് ലോക്കായി..!

റെഡ്ഢിറ്റിനു ഫെഡിവേഴ്സിന്റെ പകരക്കാരനായ ലെമ്മിയിൽ പുതിയ അക്കൗണ്ട് തുടങ്ങി. ജയ് ഫ്രീ സോഫ്റ്റ്‌വെയർ. ജയ് ഫെഡിവേഴ്സ്.dev.lemmy.ml/u/TheeKurukkan

Mr Robot മുഴുവനും കണ്ടു തീർത്തു. ചെറിയൊരു സംശയം തോന്നിയത് E Corp ന്റെ ചരിഞ്ഞ E ലോഗോ ഡെല്ലുമായി എന്തേലും ബന്ധമുണ്ടോ; അതോ തികച്ചും യാദൃശ്ചികം മാത്രമാണോ.. 🤔

കുറച്ചുനാൾ :linux: ലിനക്സുകളിൽ നിന്നു മാറി :freebsd: FreeBSD ഉപയോഗിച്ചു നോക്കുവാണ്‌..

Google chrome extensions ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. മാൽവെയർ ഉള്ള extensions ഒരുപാടുണ്ടെന്ന് കണ്ടെത്തൽ. കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

reuters.com/article/us-alphabe

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കോർപ്പറേറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത് വായിച്ചറിയാൻ --
cupwire.com/data-abuse/

ഈ ലിസ്റ്റിൽ കൊടുത്തിരിക്കുന്ന ആപ്പുകളിൽ എതേലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടനെ തന്നെ അൺ-ഇൻസ്റ്റാൾ ചെയ്യുക. ഈ ലിസ്റ്റിലുള്ള ആപ്പുകൾ malware ആണെന്ന് തെളിയിക്കപ്പെട്ടതുകൊണ്ട് ഗൂഗിൾ പ്ലേയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. whiteops.com/blog/beauty-and-t

റെഡ്ഢിറ്റിനു സമാനമായി ഫെഡിവേഴ്സിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് Lemmy. Rust പ്രോഗ്രാമ്മിങ് ലാംഗ്വേജിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡോക്കർ, കുബർനിറ്റിസ്, അൻസിബിൾ തുടങ്ങിയ ഹോസ്റ്റിങ് സംവിധാനത്തിൽ എളുപ്പം ഹോസ്റ്റ് ചെയ്യാൻ സാധിക്കും. github.com/LemmyNet/lemmy

FreeBSD ഉപയോഗിക്കുമ്പോൾ പണ്ടത്തെ ലിനക്സ് ഉപയോഗിക്കുന്ന ഒരു ഫീലാണ്. പക്ഷേ ഇന്നു ലിനക്സിൽ പ്രശസ്‌തമായ containers ഒക്കെ jails എന്ന പേരിൽ FreeBSD ൽ പണ്ടേ ഉണ്ടായിരുന്നു. ലൈസൻസിങ് പ്രശ്നങ്ങൾ കാരണം BSD യിലെ ZFS എന്ന storage technology ഈ അടുത്ത കാലത്താണ് ലിനക്സിൽ എത്തിയത്.

Show more
FLOSS.social

For people who care about, support, or build Free, Libre, and Open Source Software (FLOSS).